പഠന ഭാരം ചുമന്നു ഞാനും, പുറകില്‍ ചൂരലുമായി വാപ്പയും!

Thursday, September 10, 2009

ഞാന്‍ പതിവു പോലെ സന്ത്യക്ക് വരാന്തയില്‍ ഇരികുമ്പോള്‍ അടുത്ത വീടില്ലേ കൊച്ചു ഉറക്കെ കരയുകയാണ്. അവന്റെ അമ്മ അടുത്തിരുന്നു പഠിപ്പിക്കാന്‍ പഠിച്ച പണി എല്ലാം നോക്കുനുണ്ട്,
"മോന്നെ, വേഗം എഴുത്ത്, അച്ഛന്‍ ഇപ്പോള്‍ വരും..."

അവന്‍ കരച്ചില്‍ തുടര്നൂ...

*******************

ഞാന്‍ ഒരു നിമിഷം എന്റെ കുട്ടികാലം ഓര്‍ത്തു പോയി. ഞാനും ഇത് പോലെ തന്നെ ആയിരുനൂ.

എന്റെ അനിയനും ഞാനും ഒരു മുറിയിലിരുന്നാണ് പഠിക്കുനത്. പഠന കാര്യത്തില്‍ വാപ്പ വളരെ കര്കശകാരന്‍. ജോലി കയിഞ്ഞു വരുമ്പോള്‍ ഞങ്ങള്‍ വയിക്കുനെ ശബ്ദം ഉറക്കെ കേള്‍ക്കണം. വരുന്ന വഴിക്ക് അത് കേട്ടിലെങ്ങില്‍ പിന്നെ അന്ന് പൊടി പൂരമാണ്‌. എഴുതികൊണ്ടിരികുക ആണെങ്കില്‍ വലിയ കുഴപ്പമില്ല... ഞങ്ങള്‍ പഠിക്കുനത് വീടിന്റെ മുന്‍വശത്തുള്ള ആദ്യത്തെ മുറിയില്‍ ഇരുന്നാണ്. ആ മുറിക്കു അന്ന് ജനല്‍ വച്ചിട്ടില്ല. അത് കൊണ്ട് വാപ്പ വന്നു പതിയ ജനല്‍-ലൂടെ എത്തി നോക്കും ഞങ്ങള്‍ പഠിക്കുനുണ്ടോ എന്ന്. വയ്കിട്ടു ഏഴു മണി മുതല്‍ ഒന്‍പതു മണിക്കിടയില്‍ ആണ് ഈ സംഭവം നടക്കാറ് പതിവ്. അത് കൊണ്ട് തന്നെ ഈ സമയം ഞങ്ങള്‍ രണ്ടാളും കാതോര്‍ത്തു വാപ്പയുടെ ആകമനം പ്രേദീക്ഷിച്ചു ഇരിക്കും.

പഠന സമയം മുഴുവന്‍ ഞാന്‍ അവനെയോ(അനിയന്‍) അലെങ്കില്‍ അവന്‍ എനെയോ എന്തെങ്ങിലും വിതേന ശല്യപെടുത്തി കൊണ്ടിരിക്കും. അറ്റ്ലീസ്റ്റ് ഒരു പേപ്പര്‍ ചുരുട്ടി എങ്ങിലും ഏറിയും. ഈ കര്‍മം ഞാന്‍ നിര്‍വഹിച്ചാല്‍,  അവന്‍ അതിലും കുറച്ചു വലുത് എന്നെ തിരിച്ചു അറിയും(തിരുച്ചും ആകാം)... അങ്ങന്നെ പോയി പോയി അവന്റെ കുട വച്ച് എന്നെ എറിഞ്ഞ ചരിത്രം വരെ ഉണ്ടയിടുണ്ട്. എന്നാല്‍ തലേന്ന് വാപ്പയുടെ കയില്‍ നിന്ന് അടി കിട്ടിയ ദിവസം ആണെങ്ങില്‍ ഇതില്‍ കുറച്ചു മാറ്റം വന്നേക്കാം. മീന്‍സ്‌ ഒന്നലെങ്ങില്‍ ഞങ്ങള്‍ എഴുതുകയോ, അലെങ്ങില്‍ പഠിക്കുകയോ ആവാന്‍ ചാന്‍സ് ഇല്ലാതില്ല. ഈ രീതിയില്‍ മുനോട്ടു പോകുന്ന വേളയില്‍ ഉമ്മ ഇടക്ക് വന്നു നോക്കാറ് പതിവുണ്ട്, എല്ലാം കണ്ടു ഒരു ദീര്‍ഘ ശ്വാസവും വലിച്ചു "ഇരുന്നു പഠിക്കു മക്കളെ, ഇപ്പോള്‍ വാപ്പ വരും" എന്ന് ഒന്ന് പറഞ്ഞു നോക്കും. ഈ പറച്ചില്‍ കേടു വലിയ മാറ്റം ഒന്നും തന്നെ സംബവിചിട്ടില എന്ന് ചരിത്രം.

(എന്റെ ഉമ്മ വെറും പാവം, ഞങ്ങള്‍-ക്ക് ലോകത്തില്‍ ഏറ്റവും പേടി കുറവും, സ്നേഹ കൂടുതലും ഉള്ളത് ആ ഉമ്മയോടാനെന്നെ. പാവം ഇത്ര ഞങ്ങള്‍-ലെ വളര്‍ത്തി വലുതകിയിട്ടും ഇപ്പോഴും ഉമ്മ പറയുന്നത് അമ്പതു ശതമാനവും ഞങ്ങള്‍-ക്ക് കുറ്റം പറയാനും, ഉമ്മയോട് ദേശ്യ പെടന്നും വേണ്ടി ഉള്ളതാണ്. നാളെ എന്റെ കുട്ടികള്‍ എനോട് ഇങ്ങന്നെ ചെയുംബോഴേ ഞാന്‍ അതിന്റെ വേദന അറിയോകയുളൂ. എന്റെ ഉമ്മയെ ഞാന്‍ എന്റെ ജീവനിലും അധികം സ്നേഹിക്കുനൂ എന്ന് ഉമ്മായുണ്ടോ അറിയുന്നൂ)

വാപ്പ വരുനത്‌ ഞങ്ങള്‍ വളരെ വിതക്തമായി മനസില്ലാക്കിയിരുന്നൂ. ശ്രദിച്ചു ഇരുന്നാല്‍ പതിയ ഒരു കാലൊച്ച കേള്‍ക്കാം. ആ ചെരുപിന്റെ ഒച്ച വാപ്പ മനപൂര്‍വ്വം കേള്പികുനതാണോ അതോ നടകുമ്പോള്‍ ഉണ്ടാവുനതാണോ എന്നാ രഹസ്യം ഇന്നും മനസ്സില്‍ ഉണ്ട് എന്ന് വേണമെങ്ങില്‍ പറയാം. ഈ ശബ്ദം കേട്ടാല്‍ പതിയ ഇടകനിട്ടു ജനലിലൂടെ നോക്കും. ആ നോട്ടത്തില്‍ മിക്യവാറും കാണാം ഒരു വെള്ള ഷര്‍ട്ട്‌ പ്ലസ്‌ മുണ്ട്. മുണ്ടിന്റെ തുമ്പ് ഒരു കക്ഷത്തില്‍ ഫിറ്റ്‌ ചെയ്തു, മറു കയ്യില്‍ ഒരു കിറ്റ്‌ തൂക്കി പതിയെ നടന്നു ജനലിനോട്‌ ആ നിറം അടുത്തടുത്ത്‌ വരുനത്‌ (കിറ്റില്‍ രാവിലെ ഞങ്ങള്‍ക്ക് പുട്ടിനു ഒപ്പം കുഴചു അടിക്കാന്‍ നല്ല ഏതാപഴം ആയിരിക്കും). ഈ ഒരു കാഴ്ച കണ്ടാല്‍ പിന്നെ പതിയെ പതിയെ ശബ്ദം കൂട്ടും. കൂട്ടി കൂട്ടി... മുന്‍പില്‍ ഇരിക്കുന്ന ബുക്കില്‍ നോക്കി, സ്തിരം പഠിച്ചു വച്ചിരിക്കുനെ ടയലോഗ്-സ് തുടങ്ങുകയായി. വാപ്പ ജനലിന്റെ അടുത്ത് എത്തുന്ന നിമിഷം ശബ്ദം വളരെ ഉച്ചതില്‍ ആവുകയും, വാപ്പ ഇത് കണ്ടു പതിയ വീടിലേക്ക്‌ കേയരുകയും, ആ 'ഗാപ്‌' മുതലാക്കി ഞങ്ങള്‍ മുന്‍പില്‍ ഇരുകുന്ന സാമഗ്രികള്‍ എടുത്തു മാറ്റി, ഒരു ബുക്ക്‌ എടുത്തു വയ്കുകയും, അത് നോക്കി സ്ഥിരം ടയലോഗ് മാറ്റി ബുക്കില്‍ ഉള്ളവ വയികുകയും ചെയുക പതിവാണ്.

ആ വായന തുടരുന്ന മുറയ്ക്ക് വാപ്പ അകത്തു ചെന്ന് ഡ്രസ്സ്‌ മാറും, ഒരു തോര്‍ത്ത്‌ ചുറ്റി പുറത്തെ കുലുമുരിയിലെക്ക് നടന്നു കുളി തുടങ്ങും. വളരെ ആഘോഷിച്ചു കുളി വാപ്പയുടെ ഹോബി ആയതിനാല്‍ ആ ശബ്ദം മുറിയില്‍ ഇരുന്നു മനസിലാകുകയും, അത് ഒരു ഇടവേള ആയി കണ്ടു തല്കാലത്തേക്ക് പഠനത്തിന്നു വിശ്രമം കൊടുത്തു, ഹോം വോര്‍ക്സ്‌ എല്ലാം ചെയ്തോ എന്ന് നോക്കും. ചെയ്തു കഴിഞ്ഞത് എടുത്തു മുന്‍പില്‍ വച്ച്, അല്ലാതെത് താഴേക്ക്‌ മാറ്റി, അറിയാവുന്ന പാഠം ഉള്ള പുസ്തകങ്ങള്‍ മുന്‍പില്‍ നിരത്തി, അറിയിലതെത് പഴയത് പോലെ താഴേക്ക്‌ വച്ച് ഒരു സ്പീഡ് സോര്‍ട്ടിംഗ് അരങ്ങേറുകയായി. കുളിയുടെ ശബ്ദം കുറയുനൂ എന്ന് തോന്നി തുടങ്ങിയാല്‍, ശബ്ദം കുറയുനതിനോടൊപ്പം ഞങ്ങള്‍-ടെ പഠന ശബ്ദം കൂടുകയായി.

കുളി കഴിഞ്ഞു വാപ്പ പതിയെ അകത്തേക്ക് കേയറി മുണ്ട് ഉടുത്തു വരുനത്‌, വന്നു പഠിക്കുന്ന മുറിയുടെ അടുത്ത മുറിയില്‍ വന്നു ഇരിക്കുനത്, ഞങ്ങള്‍ പഠിക്കുനത് കേട്ടുകൊണ്ട് ഇരികുനത്, കേട്ട് കേട്ട് അറിയാതെ ഉറങ്ങുനത്, വയന്ന നില്‍ക്കുമ്പോള്‍ പതിയെ വന്നു എത്തി നോക്കുനത്.. എല്ലാം വാപ്പ അവിടെ ചെയുമ്പോള്‍ ഞങ്ങള്‍ വയികുനതോനോടൊപ്പം അതും മനസിലാക്കാന്‍ വിതക്തരയിരുനൂ എന്ന് ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ഇതിനിടയില്‍ എപ്പോള്‍ വേണമെങ്ങിലും വാപ്പ അകത്തു വന്നു ഒരു ടെസ്റ്റിംഗ് നടത്താനും ചാന്‍സ്‌ ഉണ്ട്. ടെസ്റ്റിംഗ് എന്ന് വച്ചാല്‍ ചോദ്യം ചോതിക്കല്‍. ഇതിനു മുന്നോടി ആയി ഷോകേസ്-ഇല്‍ വച്ചിരിക്കുന്ന ചൂരല്‍ എടുക്കുന്ന ശബ്ദം കേള്‍ക്കാം, ഈ ശബ്ദം കേള്‍ക്കുനത്തോട്‌ കൂടി പഠന ശബ്ദം പരമാവധി ഉച്ചത്തില്‍ ആവുകയും, വാപ്പ മുറിയിലേക്ക് വടിയും പിടിച്ചു കടന്നു വരുകയും ചെയുകയായി. ഈ വരവ്വ് വന്നു നില്കുനത് ആദ്യം എന്റെ മേശയുടെ ഇടത്തെ അറ്റത്തുള്ള സ്കൂള്‍ ഡയറി എടുത്തു ആവും, എന്നിട്ട് അതില്‍ ഒന്ന് കനോടിച്ചു നോക്കി വച്ചിരിക്കുന്ന പുസ്തകങ്ങള്‍ ഓരോനോരന്നായി നോക്കും. ഇതാണ് എന്റെ മനസ്സില്‍ ഏറ്റവും കടുപ്പമേറിയ മുഹൂര്‍ത്തം. കാരണം എന്ത് വേണമെങ്ങിലും കണ്ടു പിടിക്കാം. എവിടെ നിന്ന് വേണമെങ്ങിലും എന്തും ചോതിക്കാം. ഞാന്‍ എന്തും പ്രദീക്ഷിച്ചു വാപ്പ വന്നതും പോലും അറിയാത്ത ഭാവത്തിലും, അകത്തു പിടയുന്ന നെഞ്ചിന്റെ താള പിഴാ ഒട്ടും തന്നെ പുറത്തു കണികാതെ വായന തുടരും. ഈ കഴിവ് എന്റെ സൊന്തം പ്രയക്നതിന്റെ ഫലം ആണ് കേട്ടോ. ഇതില്ലെങ്ങില്‍ ആ പരീക്ഷണത്തിന്റെ മുന്‍പില്‍ പിടിച്ചു നില്‍കുക കുറച്ചു കടുപ്പം തന്നെ!

അങ്ങന്നെ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, ഓണ പരീക്ഷയുടെ ദിവസങ്ങള്‍ മുന്‍പ് വാപ്പക്ക് ഒരു ടെസ്റ്റിംഗ് നടത്താന്‍ ആശ തോന്നുകയും, അതിന്റെ അനന്തര ഫലം ആയി പതിവ് പോലെ എന്റെ മേശയുടെ അടുത്ത് വന്നു ലാന്‍ഡ്‌ ചെയ്തു, എന്റെ പുസ്തകങ്ങള്‍ ഓരോന്നായി എടുത്തു ചോദ്യം ചോതികല്ലും ആരംഭിച്ചു. ശര വേഗത്തില്‍ വരുന്ന അപ്രദീക്ഷിട ചോദ്യങ്ങള്‍ കേള്‍കുമ്പോള്‍, ഇത് കേട്ടിടു പോലും ഇല്ലാലോ എന്നാ ചിന്ത കേയറി തലയില്‍ ഒരു പെരുപ്പും, ദേഹം ആകെ ഒരു മരവിപ്പും, കാതില്‍ ശക്തിയില്‍ കാറ്റു വന്നടികുനത് പോലെ ഒക്കെ തോന്നുന്ന ആ സമയത്ത് എന്റെ അനിയന്‍ എന്റെ പരാജയം കണ്ടു എന്തും പ്രേദീക്ഷിച്ചു ഉച്ചത്തില്‍ കാറുന്ന ശബ്ദം ചുമരുകളില്‍ തട്ടി ആ മുറി നിറഞ്ഞു പയ്തുകൊണ്ടിരിക്കുന്ന ആ വേളയില്‍, വാപ്പ ക്ഷമ നശിച്ചു എനോട് അവസാനത്തെ ചോദ്യം ചോതിച്ചു. അത് വളരെ സിമ്പിള്‍ ചോദ്യം ആയിരുനൂ എന്ന് വാപ്പാക്ക് പോലും അറിയാം എന്നത് എനികറിയാന്‍ പാടില്ല എന്നാ സത്യം വപ്പയുണ്ടോ മനസിലകുന്നൂ? ആ ചോദ്യം കേട്ടതും ഞാന്‍ പതിവ് പോലെ "ആ... ഉ..." എന്നാ ശബ്ദങ്ങള്‍ പുറപെടുവിക്കുകയും.. അത് കേട്ട് വാപ്പയുടെ സകല കണ്ട്രോള്‍-സം നശികുകയും.. പിന്നെ പരിസര ബോതം മറന്ന വാപ്പ കയില്‍ ഇരുന്ന ചൂരല്‍ എന്റെ കാലു ലക്‌ഷ്യം വച്ച് വീശിയതും, ഞാന്‍ വിതക്തമായി വടിയുടെ വേഗത മനസിലാക്കി എന്റെ കാലുകള്‍ മാറ്റി കൊടുക്കയും, വടിയുടെ എന്റെ ദേഹത്ത് സ്പര്ഷികാതെ മേശയുടെ മൂലയില്‍ പോയി പതികുകയും ചെയുന്ന കാഴ്ച വളരെ മനോരമായി ഞാന്‍ ആസ്വദിച്ച് എന്ങില്ലും, എന്റെ കാലിന്റെ വേഗത സോല്പം കൂടി പോയതിനാല്‍ ആ പോക്കു എനിക്ക് പോലും കണ്ട്രോള്‍ ചെയാന്‍ പറ്റാതെ ചുമരില്‍ ചെന്ന് ഇടിചു നിന്നു!!! :-(

ആ ഇടിയില്‍ എന്റെ കാല്‍മുട്ട് പൊട്ടി തെറിച്ചു എന്നാണ് ഞാന്‍ കരുതിയത്‌. അത് പോലെ ആയിരുനൂ ശബ്ദം. എങ്ങും നിശ്ശബ്ദത. അനിയന്‍ വാ പൊളിച്ചു നോക്കി നില്‍ക്കുനൂ. വാപ്പ എന്റെ കാല്ലിലേക്ക് സൂക്ഷിച്ചു നോക്കുനൂ. ഞാന്‍ പതിയെ എന്റെ കാല്ലിലേക്ക് നോകുമ്പോള്‍ എന്റെ ഹാര്‍ട്ട്‌ ഒരു നിമിഷം നിലച്ചു പോയി. ചോര! കാലില്‍ നിന്നു ചോര!!

നിലച്ചു നിന്നെ ഹാര്‍ട്ട്‌ ഇടിക്കുന്ന നിമിഷം ഞാന്‍ എന്റെ സകല ശക്തിയും എടുത്തു ഉറക്കെ കരയാനും മറനില്ല. ഞാന്‍ ആരാ മോന്‍. ഇത് കേട്ട് പാവം വാപ്പ എന്നെ എടുത്തു അപുറത്തു കൊണ്ട് പോയി ടെടോള്‍ പ്ലസ്‌ പഞ്ഞി മുക്കി ചോര എല്ലാം കളഞ്ഞപോള്‍, ചെറിയെ ഒരു പൊട്ടല്‍ മാത്രം. അതില്‍ കുറച്ചു മരുന്നും വച്ച് തരുമ്പോള്‍ എനിക്ക് കരയാന്‍ തോനുന്നുണ്ടയിരുനെങ്ങിലും, ആ പൊട്ടല്‍ കണ്ടിട്ട് എങ്ങന്നെ കരയും എന്ന് വിചാരിച്ചു കണ്ണുകള്‍ നിറഞ്ഞു എന്നത് സത്യം. എന്നിരുനലും എന്റെ ഉച്ത്തിലുല്ലേ പഴയ ആ കരച്ചില്‍ രണ്ടു ഉദേശം ലക്‌ഷ്യം വചായിരുനൂ. ഉദേശം ഒന്ന് : ഇനി മേലാല്‍ വാപ്പ ടെസ്റ്റിംഗ് എന്ന് പറഞ്ഞു ആ വശത്തേക്ക്‌ വരരുതു. ഉദേശം രണ്ടു: ഇന്നത്തെ ടെസ്റ്റിംഗ് ഇവിടെ അവസനിപിച്ചു ചോറ് തീറ്റിച്ചു കിടതികോണം. ഇതില്‍ രണ്ടാമത്തേത് വിജയകരമായി സാധിച്ചു. ഒന്നാമത്തേത് വീണ്ടും ഞാന്‍ അത്ഭുതകരമായി പത്തു പസായത് വരെ തുടര്നൂ.

*************

ഇന്ന് ഞാന്‍ ആ കാര്യങ്ങള്‍ വളരെ വേദനയോടെ ഒര്കുന്നൂ. എന്റെ വാപ്പക്ക് ഇന്ന് പഴയ പോലെ ഒന്നിനും ദേഷ്യപെടാറില്ല. ഉമ്മക്കും വയസായി തുടങ്ങി എന്ന് തോന്നുണൂ.ഞങ്ങള്‍ പഠിച്ചു നല്ല നിലയില്‍ ആവണം എന്നാ വാപ്പയുടെ സോപ്നം ഞാന്‍നും അനിയനും പഠിക്കാതെ ആണെങ്ങില്‍ പോലും നിറവേറ്റി കൊടുത്തു. ഞാന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുതനന്തര ബിരുതവും, അനിയന്‍ എഞ്ചിനീയര്‍ഉം ആയി എന്നെ സത്യം ഇന്നും ഞങ്ങള്‍ രണ്ടാളും അഹങ്കാരത്തോടെ പറയുമ്പോള്‍, അന്ന് വാപ്പയുടെ സോപ്നങ്ങള്‍ സത്യത്തില്‍ ഞങ്ങള്‍ സാദിച്ചു കൊടുതിടുണ്ടോ? എന്തിനായിരുന്നു വാപ്പ അന്ന് ആ ദേഷ്യം അഭിനയിച്ചു, സ്നേഹം മനസ്സില്‍ ഒതുക്കി ഞങ്ങള്‍ലെ കഷ്ടപ്പെട്ട് പഠിപ്പിച്ചത്? ഇന്ന് ഞാന്‍ എന്ത് തിരിച്ചു നല്‍കുന്നു? മാതാവേ, പിതാവേ. നിങ്ങള്‍ എനിക്ക് ജീവനാണ്, കാലം ഒരുപാടു മാറി പോയി. അന്ന് കണ്ട കമ്പ്യൂട്ടര്‍, എഞ്ചിനീയര്‍ സോപ്നങ്ങള്‍ കൊണ്ട് ഇന്ന് യാതൊരു പ്രേയോച്ചനവും ഇല്ല. ഈ ഭൂമിയില്‍ ഇന്ന് അവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജോലിക്കായി തെണ്ടി നടക്കുന്ന ബിരുദദാരികള്‍. ആത്മഹത്യക്ക് പോലും നിവര്‍ത്തി ഇല്ലാതെ ലോണ്‍ അടക്കാന്‍ കാശിനായി അലയുന്ന ചെറുപ്പകാര്‍. ഇവര്‍ ഇന്ന് ഈ ബൂലോകതിന്നു തന്നെ ഭാരമായി വളര്‍ന്നു നില്‍കുന്ന ഈ കലകട്ടത്തില്‍ ഞാന്‍ അന്ന് നിങ്ങള്‍ കണ്ട സോപ്നം നിറവേറ്റി തരാന്‍ ആഗ്രഹിക്കുന്നൂ. പക്ഷെ എന്നിക്ക് ആഗ്രഹികാനെ കഴിയൂ. എന്റെ ലോണും, ബദ്യതകളും എല്ലാം അടച്ചു കഴിയുമ്പോള്‍ ശേഷം, നിങ്ങള്ക്ക് വേണ്ടി തിരിച്ചു തരാന്‍ അന്ന് നിങ്ങള്‍ എനിക്ക് എന്നും കൊണ്ട് തന്നിരുന്ന ഏതാപഴം പോലും വാങ്ങാന്‍ നിവര്‍ത്തി ഇല്ലല്ലോ പിതാവേ!!!

തുടരും.


******************

നന്ദി

അംജിത് നെടുംതോട്

22 comments:

അംജിത് നെടുംതോട് September 14, 2009 at 11:01 AM  

എന്റെ മനസ്സില്‍ മായാതെ കിടനുരങ്ങുന്നെ ഓര്‍മ്മകള്‍ ഞാന്‍ വേണ്ടും ഇവിടെ കുറികുകയാണ്. കാരണം, ചിലപ്പോള്‍ ഇതെല്ലം ഞാന്‍ പോലും മറന്നു പോയേക്കാം....

പക്ഷെ നിങ്ങള്‍ ഓര്‍ത്തിരുന്നാല്ലോ?

Sumesh September 14, 2009 at 11:16 AM  

കൊള്ളാം നന്നായിരിക്കുന്നു

Althaf September 14, 2009 at 11:39 AM  

കൊള്ളാം നന്നായിരുന്നു,നിനക്ക്‌ എങ്ങനെ ഇത്ര നന്നായി എയുതാന്‍ പറ്റുന്നു....പഠിക്കുമ്പോള്‍ നിന്നെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു

Anil Paul September 14, 2009 at 11:58 AM  

നന്നായിട്ടുണ്ട് .. വായിക്കുമ്പോ എനിക്കും അല്‍പ്പം ആത്മകഥാംശം അനുഭവപ്പെടുന്നു.

Lettescia September 14, 2009 at 12:16 PM  

Good, keep it up!! Please keep sentences little short.

Basheer ne anukarikaan shramikkunnundo? chilappo enikku angane thonniyathaavum...

Shemeer M Ali September 14, 2009 at 9:31 PM  

Amjith...., Kollam.

Ormaklude chirathukal ne veendum theliyichu.


Nandiiiii

afsal September 15, 2009 at 12:15 AM  

kollam.. adi poli....

lini September 15, 2009 at 12:47 AM  

sahithyam niranja ninte hridhayam kanante poyathil nan vedhanikkunnu ente koottu kara

lini September 15, 2009 at 12:49 AM  

ni valliya pupuliyannu sakhave

Bindu September 15, 2009 at 12:56 AM  

Good!! natural!..write more!!

junaith September 15, 2009 at 1:16 AM  

എല്ലാ മാതാപിതാക്കളും അങ്ങനെയാ മച്ചാ..
കുറെ നാള് കഴിഞ്ഞു നമ്മുടെ കുട്ടികളും വലുതാകുമ്പോള്‍ നമ്മളും അത് പോലാകും അല്ലെ...

അംജിത് നെടുംതോട് September 15, 2009 at 1:41 AM  

Sumesh
Althaf
Anil Paul
Lettescia
Shemeer M Ali
lini
Bindu
junaith

കമന്റ്‌ നും, ബ്ലോഗ്‌ വായിച്ചതിനും വളരെ നന്ദി.

@Lettescia : ഇല്ല അനുകരണം ഒന്നും ഇല്ല. ബഷീര്‍-നെ അനുങരിക്കാന്‍ കയിഞ്ഞാല്‍ ഞാന്‍ ആരാ.. സെന്റന്‍സ് ഷോട്ട് ആകാം.

@junaith : അപ്പോള്‍ നമ്മുടെ കുട്ടികളും ഇങ്ങന്നെ ഓര്‍ക്കും ആയിരിക്കും അല്ലെ?

Praveen September 15, 2009 at 3:27 AM  

Adipoly amjith.. keep it up....

sini September 15, 2009 at 10:11 AM  

amjithinte yullil ithrayum valiyoru sahithyakaranundayirunnowwwwww?????

Aslu September 16, 2009 at 9:12 AM  

The style of writing is good. keep it up..

lost will September 16, 2009 at 9:43 AM  

fullum vayichooo...kollaaamm..

lost will September 16, 2009 at 9:44 AM  
This comment has been removed by the author.
ചേച്ചിപ്പെണ്ണ് September 16, 2009 at 10:53 PM  

നല്ല പോസ്റ്റ്‌
ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ .... മായാതെ ..

അംജിത് നെടുംതോട് September 17, 2009 at 6:57 AM  

@sini
@Praveen
@lost will
@Aslu
@ചേച്ചിപ്പെണ്ണ്

വളരെ നന്ദി എന്റെ പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം പറഞ്ഞതതിനും.

Jasir September 17, 2009 at 10:04 AM  

aliyaaaa
ezhuthu thudaruka
bhash onnu koodi polish cheyyu
nammude joint ventures ezhuthu
something like tom soyer and huckleburry finn

അംജിത് നെടുംതോട് September 23, 2009 at 9:02 AM  

കമന്റ്‌ അയച്ച എല്ലാവര്ക്കും നന്ദി. വന്നതിനും, എന്റെ ബ്ലോഗ്‌ വായിച്ചതിനും, അഭിപ്രായങ്ങളും നിര്‍ദേശങ്ങള്‍ തന്നതിനും എല്ലാം തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. ഇനിയും എന്റെ എല്ലാ ബ്ലോഗുങളും വായിച്ചു എനിക്ക് കമന്റ്സ് തരും എന്ന് പ്രേദീക്ഷികുനൂ.

Arun V B January 21, 2010 at 2:51 AM  

thakarppan, iniyum ezhuthuka