ആദ്യത്തെ ബിസിനസ്സ്!

Friday, September 25, 2009

ശനിയാഴ്ച ഉച്ച തിരിഞ്ഞു പതിവു പോലെ ഇടി മുഴക്കം കേടു ഞാന്‍ പുതപ്പു ഒന്നു കൂടി വലിച്ചു തലയും കവര്‍ ചെയ്തു കിടന്നു തുടങ്ങിയതും ചെറിയ ഇരമ്പലോടെ മഴയും പയ്തു. ഈ ഉറകത്തിന്റെ സുഖം ഞാന്‍ മുടങ്ങാതെ ആസ്വദിച്ച്  പോരുന്ന കാലം. ഉറകത്തില്‍ എപോഴോ അപുറത്തു നിന്ന് ഒരു വിളി കേട്ടാണ് ഞാന്‍ ഉണരുന്നത്. "കടിര്‍ഒള്ളി സുധീര്‍"* കാര്യമായി വിളിക്കുനുണ്ട്. ഞാന്‍ മൈന്‍ഡ് ചെയ്യാതെ വിളി ഒരു താരാട്ടു പാടു പോലെ ആസ്വദിച്ച് വീണ്ടും ഉറകതിലേക്ക് വഴുതി തുടങ്ങിയ നേരം, എന്തോ ഒന്ന് മുതുകില്‍ വീണ ഒരു സുഖം അനുഭവപെടതും, കൂടെ "എടാ!!" എന്നൊരു അലര്‍ച്ചയും അതിന്നെ ഫോളോ ചെയ്ത സമയത്ത് ഞാന്‍ ഞെട്ടി ഉണര്‍ന്നു. കതിര്‍ഒള്ളി സുധീര്‍ എന്റെ അരുകില്‍ ഇരികുനൂ.

എനിക്ക് അവനോടു ദേഷ്യം മാത്രമല്ല, അതിന്റെ കൂടെ ഇറങ്ങി പോടാ എന്റെ വീട്ടില്‍ നിന്ന് എന്ന് കൂടി പറയാന്‍ തോന്നി തുടങ്ങുമ്പോള്‍ അവന്‍ എന്നെ ഒരു ന്യൂസ്‌ പേപ്പര്‍ പീസ് എടുത്തു കാണിച്ചു. ഞാന്‍ പതുക്കെ കണ്ണ് തിരുമ്മി നോക്കി. ഉറകത്തില്‍ നിന്ന് എണീറ്റതായത് കൊണ്ട് കണ്ണിന്നു ഒരു ചവര്‍പ്പ്. എന്താ ഇത് എന്ന് ചോതിക്കുനതിന്നു മുന്‍പ് തന്നെ അവന്‍ തുടര്‍ന്നൂ..

"പുതിയ ബിസിനസ്‌ തുടങ്ങിയല്ലോ?. മീന്‍ വളര്‍ത്തല്‍. നമുക്ക് താഴെ ഉള്ള 'കാട്ടുകുളം' നേരെ ആക്കി, അതില്‍ മീന്‍ വളര്‍ത്തല്‍ തുടങ്ങിയല്ലോ? ഒരു കൊല്ലം കൊണ്ട് മീന്‍ ഓരോന്നും ഒന്ന് മുതല്‍ നല്ല് കില്ലോ വരെ തൂക്കം വയ്ക്കും. നീ ഇതൊന്നു വായിച്ചു നോക്കിയെ.."

അവന്‍ രാവിലെ മുതല്‍ ഇതു വരെ ഇരുന്നു ആലോചിച്ചു സന്തോഷത്തോടെ വന്നു പറഞ്ഞതാണ്‌. കേട്ടപ്പോള്‍ എനിക്കും ഒരു സുഖം ഒക്കെ തോന്നി. മീന്‍ കച്ചവടം, ആളുകള്‍ മീന്‍കാരന്‍ എന്ന് വിളിക്കുമെങ്ങില്ലും....

ഞാന്‍ ചാടി എണീറ്റ്‌ പേപ്പര്‍ വാങ്ങി. ആ ആവേശതിന്നു പല കാരണങ്ങളും ഉണ്ടായിരുന്നൂ. കയ്യില്‍ എങ്ങനെയെങ്ങിലും കുറച്ചു കാശുണ്ടാക്കുക എന്നാ സോപ്നം എനിക്കും അത് പോലെ തന്നെ കധിര്‍ഒള്ളി-ക്കും തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു എന്നാ സത്യം ഞാന്‍ മറച്ചു വയ്കാതെ തന്നെ, പിന്നെയും പല കാരണങ്ങളും ഉള്ളത് കൊണ്ട് അത് മറച്ചു വച്ച് ഞാന്‍ തുടരട്ടെ...

കാര്യം മനോരമയില്‍ ഉള്ള പരസ്യമാനെങ്ങിലും.. സത്യം! ആദ്യമായി മനോരമയില്‍ കണ്ട സത്യം! മീന്‍ വളര്‍ത്തല്‍ ഇത്രയ്ക്കു  ലാഭകരവും, ഇന്‍വേസ്‌മെന്റ്  കുറഞ്ഞ ഒരു കച്ചവടമാണ് എന്നത് ഞാന്‍ തിരിച്ചറിഞ്ഞതിന്റെ സോന്തോഷം ഒരു ഗ്ലാസ്‌ കട്ടന്‍ ചായ കധിര്‍ഒള്ളി-ക്കും പങ്കു വച്ച് കൂടുതല്‍ ചര്‍ച്ചകളിലേക്ക് തിരിഞ്ഞു. "നിറയെ കുളങ്ങളും, അതിനോട് ചേര്‍ന്ന് പാടങ്ങളും, ഇവ എല്ലാം ഇപ്പോള്‍ ഉപയോഗികാതെ കിടക്കുനത് കൊണ്ട് മീന്‍ വളര്‍ത്തല്‍ തുടങ്ങാന്‍ പറ്റിയെ ഏരിയയും, ഇനി ഭാവിയില്‍ വളര്‍ത്തല്‍ വിജയമാനെങ്ങില്‍ മറ്റു കുളങ്ങളിലെകും വളര്‍ത്തല്‍ വ്യപിപിക്കാം, അതിനും സൌകര്യമുണ്ട് താനും..." എന്നാലാം ചര്‍ച്ചകളില്‍ പങ്കിട്ടു....

ത്രിശൂര്കാരന്‍  ജോസ് ആണ് ബിസിനസ്‌ പ്ലാന്‍ കൊടുതിരിക്കുനത്. അയാള്‍  ഒരു വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ മീന്‍ എക്സ്പോര്‍ട്ട്‌ ചെയുന്നത് വെറും പത്തു സെന്റ് ഉള്ള കുളത്തില്‍ നിന്നാണ് . കൂടാതെ അയാളില്‍ നിന്ന് മീന്‍ വാങ്ങി വളര്‍ത്തിയാല്‍ ഒരു കൊല്ലം കഴിയുമ്പോള്‍ അയാള്‍ തന്നെ ഈ മീനുകളെ വാങ്ങിച്ചോളും എന്ന് പ്രത്യേകം കൊടുതിരികുനൂ. എങ്ങന്നെ വില്‍ക്കും എന്നോര്‍ത്ത് നമ്മള്‍ ടെന്‍ഷന്‍ അടിക്കുകയെ വേണ്ട. ഞാന്‍ അകത്തു പോയി കാല്‍ക്കുലേറ്റര്‍ എടുത്തു കൂട്ടാന്‍ തുടങ്ങി. വെറും അഞ്ഞൂറ് രൂപ ഇന്‍വെസ്റ്റ്‌ ചെയ്താല്‍ ഒരു കൊല്ലം കഴിയുമ്പോള്‍ അത് മിനിമം മുപതിനായിരം. കഴിഞ്ഞു പോയ വെറുതെ കളഞ്ഞേ കൊല്ലങ്ങള്‍ ഓര്‍ത്തപോള്‍ കണ്ണ് നിറഞ്ഞു പോയി. ആ കൊല്ലം ഇതിനു വേണ്ടി ഉപയോഗപെടുത്തിയിരുനെങ്ങില്‍ ഇന്ന് അറ്റ്ലീസ്റ്റ് ഒരു ..... സോപ്നങ്ങള്‍ നീണ്ടു പോയി....

ബിസിനസ്‌-ന്റെ ആദ്യപടി എന്നാ നിലക്ക്, ആദ്യം വേണ്ടത് നല്ല ഒരു കുളം അലെങ്ങില്‍ ഒരു ടാങ്ക്. കുളം റെഡി. കാട്ടുകുളം.ആഴം കൂടിയതും, വളരെ ചെറുതും,  ഒരു ചെറിയ മുറി(കുളത്തില്‍ നിന്ന് തോട്ടിലേക്ക് വെള്ളം പോകുന്നെ ചെറിയ തോട്) മാത്രം പാടത്തേക്കു ഉളതും കൊണ്ട്, ആ മുറിയില്‍ വളരെ കുറച്ചു വലകൊണ്ടു ബ്ലോക്ക്‌ ചെയ്തു മീനുകളെ കുളത്തില്‍ തന്നെ സംരക്ഷിക്കാം എന്നതാണ് ഞങ്ങള്‍ളുടെ ബിസിനസ്‌-ന്നു ഇന്‍വേസ്‌മെന്റ് തീരെ കുറയാനുള്ള മെയിന്‍ കാരണം. ഈ ഒരു കാരണത്താല്‍ ഞങ്ങള്‍ ആ കുളം  ഒന്ന് പോയി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അവിടെ ചെല്ലുമ്പോള്‍ കാട്ടുകുളം പേര് പോലെ അകെ കാടു പിടിച്ചു, നിറയെ പച്ച പായലില്‍ മൂടി.. ഇടയിലൂടെ കാണുന്ന  വെള്ളത്തില്‍ പതിക്കുന്നെ സുര്യകിരണങ്ങള്‍ ഏറ്റു തിളങ്ങി ചിരിച്ചു, ശാന്തമായി കിടക്കുകയാണ് .ഈ കുളത്തില്‍ നിറയെ മീനുകലായിരുന്നൂ പണ്ട് . പക്ഷെ ഇപ്പോള്‍ കുറെ നാളായിട്ട് പാടതൊക്കെ കൃഷി  നിന്ന് പോയതും, ഈ കുളവും, പാടവും സംരക്ഷിക്കാന്‍ ആരും ഇലാത്തതും കാരണത്താല്‍  മീനുകളും, കുളവും എല്ലാം നശിച്ചു പോയികൊണ്ടിരികുനൂ. പാടവും വെറുതെ പുല്ലു പിടിച്ചു നശിച്ചു പോയികൊണ്ടിരിക്കുനൂ.

കുളം ഒന്ന് വൃതിയകണം. ഒരാള്‍ താഴ്ചയുണ്ട് കുളത്തിന്നു. നിറയെ നീര്കൊലികളും,  കമ്പും, മുള്ളും ഉള്ളതാണ് കാട്ടുകുളം. പണ്ട്, ഞാന്‍ മുടങ്ങാതെ കൊണ്ട് നടന്നിരുന്ന ഒരു ഹോബി ഉണ്ടയിരുനൂ. ചൂണ്ടയിടല്‍. സ്കൂള്‍ വിട്ടാല്‍ ഉടന്നെ തന്നെ ചൂണ്ടയുമായി ഈ കാട്ടുകുളത്തില്‍ വരും. വിരാല്‍, കരൂപ് എനീ മീനുകള്‍ നിറയെ ഉണ്ടായിരുന്നൂ ഈ കുളത്തില്‍. കാട്ടുകുളം-ലേക്ക് ചാഞ്ഞു ചെറിയ ഒരു മരം നില്പുണ്ട്. ഇന്നും ആ മരം അവിടെ ഇല്ല. ആരോ വെട്ടി കളഞ്ഞതായിരിക്കാം. ഈ മരത്തില്‍ കെയറിയാല്‍ ഏതാണ്ട് കുളത്തിന്റെ നടുവിലായി വരും. കുളത്തിന്റെ കേഴക്കെ മൂലയില്‍ കുറച്ചു പായല്‍ എപ്പോഴും കെട്ടി നില്‍പുണ്ടാവും. അതിനടിയിലാണ് മീനുകള്‍ കൂടുതല്‍. ഒരു ദിവസം ആ മരത്തിന്നു മുകളില്‍ കേയറി എങ്ങി ആ വശത്തേക്ക്‌ ചൂണ്ടയിട്ടു നില്‍കുമ്പോള്‍ കുളത്തിലേക്ക് ഞാന്‍ തെന്നി വീണിടുണ്ട്. അന്നത്തെ പേടി ഇന്നും വിട്ടുമാറിയിടില്ല എന്ന് വേണമെങ്ങില്‍ പറയാം. പക്ഷെ, ഞങ്ങള്‍ രണ്ടാളും പുതിയ ബിസിനെസ്സിന്റെ ആവേശത്തില്‍ കുളം എല്ലാം വൃത്തിയാക്കി, വലയും കെട്ടി ഉഷാറാക്കി...

ഇനി വേണ്ടത് മീന്‍. അതിന്നു ഉള്ള കാശു എവിടെ നിന്ന് ഒപിക്കും? ആലോചന തുടര്‍ന്നൂ.ഒരു വഴിയും കാണാതെ ഒടുവില്‍ 'കധിര്‍'ന്റെ  പഴയ സൈക്കിള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. വീട്ടില്‍ അറിയാതെ ആയിരുനൂ കച്ചവടം. ബിസിനസ്‌ഇല്‍ നിന്ന് കാശുണ്ടാക്കി കഴിഞ്ഞു പുതിയത് വാങ്ങാം എന്നെ എന്റെ മോഹന വാക്ദാനംതിന്നു മുന്‍പില്‍ അവന്റെ മനസ് പതറി പോയി എന്നും വേണമെങ്ങില്‍ പറയാം...

ചെലവ് കുറയ്ക്കാം എന്ന ഉദേശവും, കാശില്ല എന്ന സത്യവും സല്‍സോഭാവികള്‍ ആയിരുന്ന  ഞങ്ങള്‍ലെ  ട്രെയിന്‍-ഇല്‍ ആദ്യമായി ടിക്കറ്റ്‌ എടുകാതെ യാത്ര ചെയിച്ചതും ഈ ഒരു ബുസിനെസ്സ്നു വേണ്ടിയയിരുന്നൂ അന്ന് ഞാന്‍ ഇന്ന് ദുഃഖത്തോടെ ഓര്‍ക്കുന്നു‌. ജോസ്-ന്റെ വീട് കണ്ടുപിടിച്ചത്‌ കുറച്ചു ബുദ്ധിമുട്ടി ആണെങ്കിലും, അവിടെ ചെന്നപ്പോള്‍ നിറയെ ആളുകള്‍ മീന്‍ കുഞ്ഞുങളെ വാങ്ങാന്‍ കൂടി നില്‍ക്കുന്നെ കാഴ്ച മനസിന്നു കൂടുതല്‍ ഉത്സാഹവും ശരീരത്തിന്നു ഉര്‍ജവും, കണ്ണിന്നു കുളിര്‍മയും പകര്‍ന്നു. എങ്ങും ജോസ്-ന്റെ വീര മീന്‍ കച്ചവട കഥകള്‍ മാത്രം. ഒടുവില്‍ ഞങ്ങള്‍ളുടെ ഊഴം എത്തി. ഏതു മീന്‍ വേണം എന്ന് ചോദ്യം അയാള്‍ ചോതിച്ചപോള്‍,  ഉത്തരം ഇല്ലാതെ മുഖംതോടുമുഖം നോക്കി   നില്‍കുന്നെ ഞങ്ങള്‍ലെ കണ്ട ജോസ് കാര്യം മനസിലായി. അപ്പോള്‍ മീനുകളെ കുറിച്ച് വിവരിക്കാന്‍ തുടങ്ങി. ജോസ് അങ്ങേരുടെ കുളം  എല്ലാം കൊണ്ട് പോയി കാണിച്ചു തരുകയും, മീനുകളെ എങ്ങനെ വളര്‍ത്താം എന്ന ഉപദേശവും തന്നു ഞങ്ങള്‍ലെ വീണ്ടും സന്തോഷിപിച്ചു. എന്നിട്ട് അയാള്‍ മൂന്നു തരം മീനുകള്‍ മൊത്തം മുനൂരെണ്ണം മൂന്നു കവര്‍ഇല്‍ ആക്കി, ഓക്സിജെന്‍ നിറച്ചു വലിയ ഒരു ബലൂണ്‍ പരുവത്തില്‍ കെട്ടി... നാനൂറു രൂപയും വാങ്ങി അയാള്‍ മീനുകള്‍ക്ക് കൊടുകേണ്ട തീറ്റയെ കുറിച്ച് വിവരിക്കാന്‍ തുടങ്ങി.

ആദ്യത്തേത്‌ "ഗ്രാസ് കാര്പ്‌". കൂടുതല്‍ ആയും ചെടികള്‍, ഇലകള്‍, പച്ചകറികള്‍ എല്ലാം തിന്നുനെ സസ്യബുക്ക്‌. എന്നാലും പിണാകും തിന്നും. ഉടന്നെ സുധീര്‍ പറഞ്ഞു "ഞങ്ങള്‍ വളര്‍ത്താന്‍ പോകുന്നെ കുളത്തില്‍ ഒരുപാടു ഗ്രാസ് ഉണ്ട്. പോരാത്തതിനു നിറയെ പായലും". രണ്ടാമത്തേത് 'കട്ട്ള' നോണ്‍‌വെജ് കം വെജ്. എന്തും തിന്നും. മൂന്നാമത്തേത് 'റൂഹു'  അതും കട്ട്ള പോലെ തന്നെ. മൂന്ന് എണ്ണത്തിനും കോമണ്‍ ആയി പിണ്ണാക്ക് കൊടുക്കാം. വെള്ളത്തില്‍ കുതിര്‍ത്തി ചെറിയ ഉരുള്ളയാക്കി ഇട്ടു കൊടുക്കണം എന്ന ഉപദേശവും സിരസാവഹിച്ചു ഞങ്ങള്‍ മീനുകളെയും കൂട്ടി തിരിച്ചു.

ട്രെയിനില്‍ പോയത് പോലെ അല്ലയിരുനൂ ഞങ്ങള്‍ തിരിച്ചു പോക്ക്. ഇരുന്ന കമ്പാര്‍ട്ട്മെന്റ് ഇല്‍  ഉള്ള മുഴുവല്‍ കുട്ടികളും,  "ട്യൂബ് ലൈറ്റ് ഇടുമ്പോള്‍ ഈയല്‍ല് കൂടുന്നത്" പോലെ ഞങ്ങള്‍ഉടെ കായില്ലേ മീനുകളെ കണ്ടപ്പോള്‍ ഞങ്ങള്‍ളുടെ ചുറ്റും നിരന്നു. ഈ കാഴ്ച ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയുന്ന ഞങ്ങള്‍ക്ക് വല്ലാതെ ടെന്‍ഷന്‍ തരികയും, ഒരു വിതത്തില്‍ പ്രദീക്ഷിച്ച ആപത്തൊന്നും കൂടാതെ തിരിച്ചു കുളത്തിന്നു അരുകില്‍ ലാന്‍ഡ്‌ ചെയുകയും ചെയ്തു.

ജോസ് പറഞ്ഞത് പോലെ മീനുകളെ കുളത്തില്‍ വിടുനതിന്നു മുന്‍പ് ചെയെണ്ടിയിരുന്ന കാര്യങ്ങള്‍, അത് കഴിഞ്ഞു ചെയേന്ടവ, എല്ലാത്തിനും മുന്‍പ് ചെയേണ്ടിഇരുനത്  എല്ലാം ഞങ്ങള്‍ രണ്ടാളും ആ കുളവക്കില്‍ ഇരുന്നു ഉറക്കെ ചൊല്ലി പഠിച്ചു ശേഷം മീനുകളെ പതിയെ കുളത്തിലേക്ക് വിട്ടു. പതിയെ അവ കൂട് തുറന്നു വിട്ട കോഴികുഞ്ഞുകളെ പോലെ കുളത്തിലേക്ക് നീന്തി നീന്തി നീങുമ്പോള്‍ അതായിരുനിരിക്കാം എന്റെ ആദ്യത്തെ ബിസിനസ്‌ന്റെ ഉത്ഘാടനം ചടങ്ങ്. കുളം നിറയെ മീനുകള്‍. എല്ലാം കൂടം കൂടമായി ഓരോ മൂലയില്‍ കൂടി നീന്തുനൂ. ഈ ഒരു മനോഹര കാഴ്ചയില്‍ ഞങ്ങള്‍ രണ്ടാളും അവിടെ നിന്ന് ഞങ്ങള്‍ളുടെ സോപ്നങള്‍ക്ക് വര്‍ണം കൊടുത്തു.

രണ്ടു മണികൂര്‍ കഴിഞ്ഞു തീറ്റ കൊടുകണം. പിണ്ണാക്ക് വാങ്ങാന്‍ ഇനി ഒരു ചില്ലി കശുമില്ലാതെ ചിന്തിച്ചു നിന്ന ഞങ്ങള്‍ളുടെ ചിന്തക്ക് വിരാമം ഇട്ടു കൊണ്ടും, സൈക്കിള്‍ നഷ്ടപെടുത്തി ബിസിനസ്‌ന്റെ ആദ്യത്തെ ഇന്‍വെസ്റ്റ്‌മെന്റ് നല്‍കിയ കധിര്‍ഒള്ളി ടെന്‍ഷന്‍ മാറ്റി കൊണ്ടും ഞാന്‍ പിണ്ണാക്ക് സ്പോണ്‍സര്‍ഷിപ്‌ ഏറ്റെടുത്തു. വീട്ടില്‍ അന്ന് പശുകള്‍ രണ്ടു. പശുവിന്നു കൊടുക്കാന്‍ തേങ്ങ ആട്ടി ശേഷം വരുന്ന പിണ്ണാക്ക് ഉമ്മ വില്കാതെ വീട്ടില്‍ തന്നെ സൂക്ഷിക്കും.മൂന്ന് ചാക്ക് പിണ്ണാക്ക് എങ്ങില്ലും മിനിമം വീട്ടില്‍ ഇരുപുണ്ടാവും. ഞാന്‍ പോയി അതില്‍ നിന്ന് ഒരു കിറ്റ് പിണ്ണാക്കും എടുത്തു വീണ്ടും കുളകരയില്‍ എത്തി മീനുകള്‍ക്ക് ആഹാരം കൊടുക്കല്‍ കര്‍മം നിര്‍വഹിച്ചു. പ്രേദീക്ഷക്ക് വിപരീതമായി വളരെ ആര്‍ത്തിയോടെ ഇട്ടു കൊടുത്ത പിണ്ണാക്ക് മുഴുവന്‍ മിനായ നേരം കൊണ്ട് കാലിയാക്കുന്നെ മീനുകള്‍ എന്റെ മനസിന്നു വലാത്ത വിഷമവും, കധിര്‍ഒള്ളിക്ക് സന്തോഷവും നല്‍കി. പിണ്ണാക്കിന്റെ ഉടമ ഉമ്മാടെ ഉടമസ്ടതയില്‍ നിന്ന് പിണ്ണാക്ക് കൊച്ചാന്‍ ഉള്ള വഴികള്‍ ഓര്‍ത്തു ഞങ്ങള്‍ അന്ന് അവിടെ നിന്ന് പിരിയുമ്പോള്‍ ഇടിയോടു കൂടി വലിയ കാറ്റും ചാറ്റല്‍ മഴയും തുടങ്ങിയിരുനൂ...


രാത്രി വെയ്കിയും, ഉറക്കം വരാതെ ഞാന്‍ ബിസിനസ്‌ന്റെ ഓരോ വളര്‍ച്ചയും സോപ്നം കണ്ടു കിടക്കുമ്പോള്‍ വലിയ ഇടികുടുക്കം പുറത്തു നടകുനതും, മഴയായി അത് പയ്തിരങ്ങുനതും കേടു ഞാന്‍ എപോഴോ ഉറങ്ങി പോയി.. ഉറക്കം എണീക്കുനതും ഈ മഴ കേട്ടയിരുന്നൂ. വേഗം പുറത്തു പോയി നോക്കുമ്പോള്‍ മഴ ശക്തിയായി പെയുകയാണ്. മുറ്റം മുഴുവന്‍ വെള്ളം കെട്ടി നില്കുനൂ. വരാന്തയില്‍ നിന്ന് പാടത്തേക്കു നോകിയപോള്‍ നെല്ലുകള്‍ എല്ലാം മുങ്ങി വെള്ളം വെള്ള വിരിച്ചു കിടക്കുന്നെ പാടം കണ്ടു ഞാന്‍ ഒരു വിളി പടച്ചോനെ വിളിച്ചു, അടുത്ത വിളി മീനുകളെയും വിളിച്ചു കുടയെടുത്തു വേഗം കാട്ടുകുളം ലക്ഷം വച്ച്, വച്ച് പിടിച്ചു...

അവിടെ എത്തുമ്പോള്‍ ഒരാള്‍ മഴ നനഞ്ഞു കുളത്തിനു വക്കില്‍ കുത്തി ഇരികുനൂ.  ശ്രീമാന്‍ കധിര്‍ എന്ന സുധീര്‍. മഴയത്ത് കുളിച്ചു നിന്ന അവന്‍ കരയുകയാണോ എന്ന് ചിന്ത വന്നതും ഞാന്‍ ഓടി ചെന്ന് കുളത്തില്‍ നോക്കി. ഇന്ന് വരെ നിറയാത്ത ആ കുളം, ചെറിയ മുറിയോട് കൂടിയ ആ കുളം,നിറഞ്ഞു കവിഞ്ഞു...  പടം ഏതാ, കുളം ഏതാ എന്ന് തിരിച്ചറിയാന്‍ കഴിയാതെ വിതം മുങ്ങിയിരികുന്നൂ!! കെട്ടിയ വല പോലും കണ്ടു പിടിക്കാന്‍ ആവാത്ത വിതം മുങ്ങി കിടക്കുന്ന ആ കുളം അന്ന് മുക്കിയത് ഒരു പക്ഷെ എന്റെ ആദ്യത്തെ ബിസിനസ്‌ സോപ്നങ്ങള്‍ ആയിരുനൂ എന്ന് തിരിച്ചറിയാന്‍ ഒട്ടും സമയം ചിലവകേണ്ടി വന്നില്ല. കധിര്‍ഒള്ളി എന്റെ മുഖത്തേയ്ക്ക് ദയനീയമായി നോകുനൂ എന്ന സംശയം ഉണ്ടായതു കൊണ്ട്, ഒരു ചോദ്യം ഉണ്ടെങ്കില്‍ "എന്റെ സൈക്കിള്‍" എന്നായിരിക്കും എന്ന് മനസിലാക്കിയ ഞാന്‍ അവിടെ നിന്ന് അന്ന് മുങ്ങി....

പിന്നെ പൊങ്ങിയത് മൂന്ന്നാള്‍ കഴിഞ്ഞു മഴയെല്ലാം മാറി വെള്ളം എല്ലാം ഇറങ്ങി കഴിഞ്ഞപ്പോള്‍, കുളം പോയി നോക്കി. ചിലപ്പോള്‍ മീനുകള്‍ അവിടെ തന്നെ ഉണ്ടെങ്ങിലോ.

ഓണ അവതിക്ക് വിട്ട സ്കൂള്‍ പോലെ... ആട് കിടനിടത് പൂട പോലും ഇല്ലാതെ, മീനെ ഇട്ട വലയില്‍ കുറച്ചു പായല്‍ മാത്രം. ഒരു അനക്കം കണ്ടു ഞാന്‍ ആ മരത്തിന്നു മുകളില്‍ കേയറി എത്തി നോക്കി. ഒരു നീര്‍കോലി പായല്‍ന്നു ഇടയിലൂടെ വളരെ സന്തോഷത്തോടെ ഓടി കളികുന്നൂ.
*************************
*  ചെറുപ്പം മുതല്‍ ഉള്ള എന്റെ വേണ്ടപെട്ട കൂടുകാരനും വായെടുതാല്‍  നുണകള്‍ മാത്രം പറയുന്നത് കൊണ്ടും അവന്റെ വാക്കുകള്‍ക്ക് പൊതുവേ വില്ല തീരെ കൊടുകാതെയാണ് എല്ലാവരും കേടു പോന്നത്. "കധിര്‍ഒള്ളി" എന്നാ മനോഹരമായ പേര് കരസ്ഥമാക്കാന്‍ ഉള്ള കാരണം അവന്‍ ചെറുപ്പത്തില്‍ അകെ അറിയാവുനതും, എല്ലാ പരുപടിക്കും പാടുനതും ആയെ പാടു "കധിര്‍ഒള്ളികള്... പടരുമ്പോള്‍...‍" എന്ന് തുടങ്ങുന്ന ഗാനമാണ് എന്നുലതാവുനൂ!


കാട്ടുകുളം


******************************നന്ദി

19 comments:

അംജിത് നെടുംതോട് September 25, 2009 at 9:43 PM  

കണ്ണീരും കിനാവും!

Sumesh September 26, 2009 at 2:53 AM  

Write something abt designmine experiences.

Praveen September 28, 2009 at 11:51 PM  
This comment has been removed by the author.
Praveen September 28, 2009 at 11:52 PM  

വല്ലാത്ത പഹയന്‍ തന്നെ... ആരും നോക്കാന്‍ ഇല്ലാത്ത കുളത്തില്‍ തന്നെ വേണോ മീന്‍ വളര്‍ത്തല്‍...ഇത് ഏത് പ്രായത്തില്‍ കണ്ടെത്തിയ ബുദ്ധിയാ? എന്നാലും മനോരമയെ അടച്ചു അക്ഷേപിക്കണ്ടായിരുന്നു... താങ്കളുടെ ദേശാഭിമാനിയില്‍ ആയിരിക്കും സത്യങ്ങള്‍ എല്ലാം വെളിപ്പെടുത്തുന്നത് അല്ലെ? എന്തായാലും വളരെ നന്നായിട്ടുണ്ട് ഈ ടോപ്പിക്ക് .

Shemeer M Ali September 29, 2009 at 1:49 AM  

Kollam aliya. Nice

afsal September 29, 2009 at 5:02 AM  

adi poli..............

Deepak A.B September 29, 2009 at 9:54 PM  

ദാസനും വിജയനും സിന്ധി പശുക്കളെ മേടിച്ച പോലെയായി ... എല്ലാത്തിനും അതിന്റേതായ സമയമുണ്ട് വിജയാ..

faslur September 30, 2009 at 6:07 AM  

puthya busines yenthakilum alojikundo..undakil aryikanam...NRI money namuku vauthaaam..

അരുണ്‍ കായംകുളം October 26, 2009 at 9:42 AM  

ആഹാ! നല്ല ബിസനസ്സ്
ഇത്തരം കുറേയുണ്ട്, നോക്കിയാലോ??

ചേച്ചിപ്പെണ്ണ് November 10, 2009 at 9:49 PM  

:)

thalayambalath February 27, 2010 at 11:35 AM  

അഭിനന്ദനങ്ങള്‍.... കുളത്തിന്റെ ചിത്രം കാണിച്ചപ്പോള്‍ ബിസിനസ്സ് മുന്നോട്ടുപോകുമെന്ന് മനസ്സിലായി..........

വെള്ളത്തിലാശാന്‍ March 7, 2010 at 1:58 AM  

എന്തായാലും ആദ്യത്തെ ബിസിനസ്‌ മഴ കൊണ്ടുപോയല്ലോ.. ബിസിനസ്‌ എല്ലാം അതോടെ അവസാനിപ്പിച്ച്‌ കാണും അല്ലെ?
കൊള്ളാം.,. നന്നായിട്ടുണ്ട്.. കുറെ ചിരിച്ചു.. :)

Jishad Cronic™ April 3, 2010 at 12:21 AM  

കൊള്ളാം...ആശംസകൾ...

കുമാരന്‍ | kumaran April 3, 2010 at 10:17 PM  

ഹഹഹ. ബിസിനസ്സ് ശരിക്കും കുളമായല്ലേ..

lakshmi. lachu July 26, 2010 at 4:40 AM  

kollaalo mashe..nannaayittund tou..ezhuth..akshrathettukal und..aashamsakal..

Aisibi August 13, 2010 at 11:28 PM  

ഹി ഹി ഹി.. ഇനിയെന്തൊക്കെ തുടങ്ങാനും ഒടുങ്ങാനും ഇരിക്കുന്നു!! അക്ഷരത്തെറ്റുകള് ഒന്നു വെട്ടിനെരപ്പാക്കി വ്രിത്തിയാക്കിയിരുന്നെങ്കില് വായനാ സൊഹം ഒന്നും കൂടി നന്നാവുമായിരുന്നു... ഇനിയും വരാം.

അമീന്‍ വി ചൂനുര്‍ February 13, 2011 at 1:52 AM  

why did u stop writing articles???

mad|മാഡ്-അക്ഷരക്കോളനി.കോം August 20, 2011 at 9:15 AM  

മീന്‍ വളര്‍ത്തല്‍ കലക്കി.. കാട്ടുകുളത്തിന്റെ ചിത്രവും. പിന്നെ അക്ഷര തെറ്റ് ശ്രദ്ധിക്കണേ.ഈ വേര്‍ഡ്‌ വേരിഫികേഷന്‍ മാറ്റാമോ?

sandynair September 16, 2011 at 2:28 AM  

kashtam, bhaaviyile oru TATA-yo Birla-yo, Amabani-yo aakendiyirunnavare ingane mazha chathichallo...
good one.